സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണ അവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷ പരിപാടികൾ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്.
അവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക.
ഓണപ്പരീക്ഷ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴ് ദിവസത്തിനകം പരീക്ഷ ഫലം പ്രഖ്യാപിക്കും.
അഞ്ച് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളില്‍ ഓരോ വിഷയത്തിനും മുപ്പത് ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും.
കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ലഹരി വ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.



