രാമനാട്ടുകരയിൽ ഇതരസംസ്ഥാനക്കാരിയായ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുമായി യാത്രചെയ്യാൻ സഹായിച്ച ഒന്നാം പ്രതി അറസ്റ്റിൽ.
മലപ്പുറം പാണ്ടിക്കാട് മഠത്തിൽ മുഹമ്മദ് യഹിയ (20)യെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ കയറ്റിക്കൊണ്ടുപോയ വാഹനം ഓടിച്ച ആളാണ് മുഹമ്മദ് യഹിയ. സംഭവത്തിൽ നാലു പ്രതികളാണുള്ളത്.
മലപ്പുറം സ്വദേശി പ്രണയം നടിച്ചു കുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മലപ്പുറത്തു മുറിയെടുത്തു മദ്യപിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണു കേസ്. പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവർ ഉടൻ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു.



