ആലപ്പുഴ : ആലപ്പുഴയിൽ കഞ്ചാവുമായി കെ എസ് ആർ ടി സി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് പിടിയിലായത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ പിടിയിലാവുകയായിരുന്നു .
ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ദീപ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.



