Monday, September 28, 2026
Homeകേരളംമീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള പേ സ്വിഫ് സംവിധാനവുമായി കെഎസ്ഇബി.

മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള പേ സ്വിഫ് സംവിധാനവുമായി കെഎസ്ഇബി.

മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള പേ സ്വിഫ് സംവിധാനവുമായി കെഎസ്ഇബി. സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്ന പദ്ധതി തുടങ്ങുന്നത് എടപ്പാളിൽ. മീറ്റർ റീഡർ വീട്ടിലെത്തി ഉപഭോക്താവിന്റെ സാന്നിധ്യത്തിൽ റീഡിങ് എടുക്കുമ്പോൾത്തന്നെ റീഡറുടെ കൈയിലുള്ള പിഒഎസ് ഉപകരണത്തിലൂടെ ബില്ലടയ്ക്കാനാവുന്നതാണ് സംവിധാനം.

പണം അടച്ചാൽ അപ്പോൾത്തന്നെ രസീതും ലഭിക്കും. ഓൺലൈനായി പിന്നീട് പണം അടയ്ക്കുന്നവർക്ക് അങ്ങനെയുമാവാം.
ഇപ്പോൾ റീഡിങ് കഴിഞ്ഞ് ബിൽ ഓൺലൈൻ പെയ്മെന്റ് സിസ്റ്റത്തിൽ കയറ്റാൻ രണ്ടു മൂന്നുദിവസത്തെ കാലതാമസം വരുന്നുണ്ട്. ബില്ല് സിസ്റ്റത്തിൽ കയറിയാലേ ഇപ്പോൾ ബില്ല് അടയ്ക്കാനാവുന്നുള്ളൂ. പുതിയ സംവിധാനം നിലവിലാവുന്നതോടെ റീഡിങ് എടുക്കുന്ന സമയത്തുതന്നെ പിഒഎസ് സംവിധാനത്തിലെ ക്യൂ ആർ കോഡ് സ്കാൻചെയ്ത് പണമടയ്ക്കാം.

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുപയോഗിച്ചും പണമടയ്ക്കാം.
കെൽട്രോൺ ആണ് പിഒഎസ് യന്ത്രസംവിധാനത്തിന്റെ ചുമതലക്കാർ. പദ്ധതി നടപ്പാക്കാൻ ആറുമാസം മുൻപ് കെഎസ്ഇബി തീരുമാനിച്ചതാണെങ്കിലും നടപ്പിലായിരുന്നില്ല.
മീറ്റർ റീഡിങ്ങിന് പിഒഎസ് യന്ത്രം നൽകിയെങ്കിലും അതുവഴി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. പുതിയ സംവിധാനമനുസരിച്ചുള്ള പണമടയ്ക്കൽ ആദ്യഘട്ടത്തിൽ എടപ്പാൾ കെഎസ്ഇബിയിലാണ് നടപ്പാക്കുന്നത്. അടുത്തമാസത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ