Monday, March 9, 2026
Homeകേരളംഅഞ്ച് വയസുകാരന്റെ ദേഹത്ത് മുറിവുകൾ; പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം: വീ​ട്ടു​ജോ​ലി​ക്കാ​ര​ന് 73 വര്‍ഷം തടവ്.

അഞ്ച് വയസുകാരന്റെ ദേഹത്ത് മുറിവുകൾ; പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം: വീ​ട്ടു​ജോ​ലി​ക്കാ​ര​ന് 73 വര്‍ഷം തടവ്.

കാ​ട്ടാ​ക്ക​ട: അ​ഞ്ച് വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ പ്ര​തി​ക്ക് 73 വ​ര്‍ഷം ക​ഠി​ന ത​ട​വും പി​ഴ​യും. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ ഇ​ളം​കു​ളം താ​ഴം​കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ എം. ​സ​ജീ​വ​നെ​യാ​ണ് (50) കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജ് എ​സ്. ര​മേ​ഷ് കു​മാ​ർ 73 വ​ർ​ഷ​വും ആ​റ് മാ​സ​വും ക​ഠി​ന​ത​ട​വി​നും 85,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും ശി​ക്ഷി​ച്ച​ത്.

പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 17 മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ന് ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. പ്ര​തി ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ലും പി​ഴ​ത്തു​ക അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ലും കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. 2023ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ട്ടി​യു​ടെ മു​ത്ത​ശ്ശ​ന്‍റെ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യെ​ത്തി​യ സ​ജീ​വ​ന്‍ പ​ല​ത​വ​ണ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ ലൈം​ഗീ​കാ​വ​യ​വ​ത്തി​ൽ മു​റി​വ് ക​ണ്ട മാ​താ​വ് ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്തു പ​റ​യു​ന്ന​ത്.തു​ട​ർ​ന്ന് മ​ണ്ണ​ന്ത​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് പ്ര​തി വി​ചാ​ര​ണ നേ​രി​ട്ട​ത്. മ​ണ്ണ​ന്ത​ല പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യി​രു​ന്ന വി. ​സൈ​ജു​നാ​ഥ്, ബൈ​ജു എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

പ്രോ​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 25സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 36 രേ​ഖ​ക​ളും ര​ണ്ട് തൊ​ണ്ടി​മു​ത​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ്, അ​ഭി​ഭാ​ഷ​ക​രാ​യ പ്ര​സ​ന്ന, പ്ര​ണ​വ് എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ൽ​വി ന​ട​പ​ടി ഏ​കോ​പി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com