Monday, July 20, 2026
Homeകേരളംപ്ലസ് വൺ അവസാന അലോട്മെന്റ് നാളെ; ക്ലാസുകൾ 18 മുതൽ.

പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ; ക്ലാസുകൾ 18 മുതൽ.

ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് അലോട്മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന 93,000ൽ പരം സീറ്റുകളിലേക്കാണ് മൂന്നാം അലോട്മെന്റ്. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന വിവിധ സംവരണ സീറ്റുകൾ അടക്കം ജനറൽ വിഭാഗത്തിലേക്കു മാറ്റിയാണ് അലോട്മെന്റ് നൽകുക.

പട്ടിക വിഭാഗങ്ങൾക്കുള്ള സീറ്റുകളും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിനുമുള്ള സീറ്റുകളുമാണ് കൂടുതലായും അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. നാളത്തെ അലോട്മെന്റിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിന് പിന്നീട് സപ്ലിമെന്ററി അലോട്മെന്റ് ഉണ്ടാകും.

മൂന്നാം അലോട്മെന്റിനു ശേഷം എല്ലാവരും സ്‌ഥിര പ്രവേശനമാണ് നേടേണ്ടത്. പ്രവേശനം നേടാത്തവർ ഏകജാലക പ്രവേശന നടപടികളിൽ നിന്നു പുറത്താകും. എന്നാൽ ഇവർക്ക് പിന്നീട്  എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടസീറ്റുകളിലും അൺ എയ്‌ഡഡ് സ്കൂളുകളിലും പ്രവേശനം നേടാൻ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com