Monday, September 7, 2026
Homeകേരളംബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് സംഘം പിടികൂടി.

ബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് സംഘം പിടികൂടി.

എറണാകുളം: പെരുമ്പാവൂരില്‍ ബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് പിടികൂടി. അസാം നവഗോൺ സ്വദേശി അഞ്ചാറുൽ ഹുസൈനാണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചാറുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. രാവിലെ പത്ത് മണിയോടെ പെരുമ്പാവൂർ പി പി റോഡിലെ ജ്യോതി ജംഗ്ഷനിൽ വിൽപ്പനയ്ക്കായി സ്കൂട്ടറില്‍ ബ്രൗൺഷുഗറുമായി വരുന്നതിനിടയിലാണ് അഞ്ചാറുല്‍ ഹുസൈൻ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്ന് 2.51ഗ്രാം ബ്രൗൺഷുഗർ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിക്കുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അഞ്ചാറുല്‍ ഹുസൈൻ പലയിടങ്ങളിലായി മാറി മാറി വാടകയ്ക്ക് താമസിക്കുന്ന ആളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്രൗൺഷുഗര്‍ വില്‍പ്പനക്കാരിലേക്കും വാങ്ങുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ