Saturday, May 2, 2026
Homeകേരളംവാളയാര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി; പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്ത നടപടി തടഞ്ഞ് ഹൈക്കോടതി.

വാളയാര്‍ കേസില്‍ സിബിഐക്ക് തിരിച്ചടി; പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്ത നടപടി തടഞ്ഞ് ഹൈക്കോടതി.

കൊച്ചി: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത സിബിഐ കോടതിയുടെ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി.മാതാപിതാക്കള്‍ വിചാരണകോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും സിംഗിള്‍ ബെഞ്ച് ഇളവ് നല്‍കി. അവധിക്കാലത്തിന് ശേഷം ഹരജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തങ്ങളെയും പ്രതിചേർത്ത സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, മാതാപിതാക്കള്‍ക്കെതിരെയുള്ള സിബിഐ കോടതിയുടെ എല്ലാ നടപടികളും തടഞ്ഞു.വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും കോടതി ഇളവ് നല്‍കിയിട്ടുണ്ട്. ഈ മാസം 25 -ന് ഹാജരാകാനാണ് സിബിഐ കോടതി മാതാപിതാക്കള്‍ക്ക് സമൻസ് അയച്ചിരുന്നത്.

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇക്കാര്യം മറച്ചുവച്ചതിനാണ് ഇവരെ സിബിഐ കേസില്‍ പ്രതികളാക്കിയത്.കേസ് അട്ടിമറിക്കുന്നതിന് സിബിഐ നടത്തുന്ന ആസൂത്രിതമായ അന്വേഷണത്തിൻ്റെ ഭാഗമായാണ് തങ്ങളെ പ്രതി ചേർത്തതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com