Friday, April 12, 2024
Homeകേരളംമൊബൈൽ ഫോണിലൂടെ മദ്യക്കച്ചവടം; യുവാവ്​ പിടിയിൽ.

മൊബൈൽ ഫോണിലൂടെ മദ്യക്കച്ചവടം; യുവാവ്​ പിടിയിൽ.

നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​റി​ൽ മൊ​ബൈ​ൽ ഫോ​ൺ വ​ഴി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി കൊ​ച്ചു​പു​ര​ക്ക​ൽ സി​ജോ അ​ബ്രാ​ഹ​മാ​ണ് (42) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 18 ലി​റ്റ​ർ മ​ദ്യ​വും ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​ഡേ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച അ​ര ലി​റ്റ​റി​ന് 700 രൂ​പ നി​ര​ക്കി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

മൊ​ബൈ​ലി​ൽ വി​ളി​ച്ചാ​ൽ ഉ​ട​ൻ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ സ്ഥ​ല​ത്തെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ലോ​ക്സ​ഭ ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്ക് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി​നോ​ദ് നേ​തൃ​ത്വം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ്​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​നൗ​ഷാ​ദ്, മീ​രാ​ൻ കെ.​എ​സ്, വി.​ജെ.​ജോ​ഷി, എം.​എ​സ്.​അ​രു​ൺ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജി.​രേ​ഖ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. നെ​ടു​ങ്ക​ണ്ടം കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments