Saturday, May 18, 2024
Homeകേരളംതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ ഏണിയിൽ നിന്നും വീണ് മരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ ഏണിയിൽ നിന്നും വീണ് മരിച്ചു.

പെരിങ്ങോട്ടുകര (തൃശൂർ): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ ഏണിയിൽ നിന്നും വീണ് മരിച്ചു.അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്.

അഴിമാവിൽ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തിൽ സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് (02-04-2024-ചൊവ്വ) വൈകുന്നേരം നടക്കും.
ഭാര്യ: ജ്യോത്സന.
മകൾ: രാഖി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments