Saturday, July 11, 2026
Homeകേരളംവിവാഹമോചനത്തിന് കൂട്ട് നിന്ന മുൻ ഭാര്യയുടെ സഹോദരിയെ 67 വയസുകാരൻ വെട്ടി; തടയാൻ ശ്രമിച്ച സഹോദരന്...

വിവാഹമോചനത്തിന് കൂട്ട് നിന്ന മുൻ ഭാര്യയുടെ സഹോദരിയെ 67 വയസുകാരൻ വെട്ടി; തടയാൻ ശ്രമിച്ച സഹോദരന് നേരെയും ആക്രമണം.

മലപ്പുറം: മുൻ ഭാര്യയുടെ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് അറുപത്തിയേഴുകാരൻ. തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മലപ്പുറം ജില്ലയിൽ മേലാറ്റൂരിലാണ് സംഭവം. ഇരുവരെയും വെട്ടിയ ശേഷം പ്രതി മേലാറ്റൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മേലാറ്റൂർ കിഴക്കമ്പാടത്ത് ആണ് സംഭവം.

മേലാറ്റൂർ കിഴക്കമമ്പാടം സ്വദേശിനി അംബിക, സഹോദരൻ മോഹൻദാസ് എന്നിവർക്കാണ് വെട്ടേറ്റത്. മേലാറ്റൂർ എടപ്പറ്റ സ്വദേശി കേശവനാണ് (67) വൈരാഗ്യത്തിൻ്റെ പുറത്ത് മുൻ ഭാര്യയുടെ സഹോദരിയെ വെട്ടിയത്. വെട്ടേറ്റ അംബികയുടെ സഹോദരിയും കേശവൻ്റെ രണ്ടാം ഭാര്യയുമായ വത്സല കേശവനിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിന് കാരണമായത് അംബികയാണെന്ന് ചൂണ്ടി കാട്ടിയായിരുന്നു കൊലപാതക ശ്രമം.

എതിർക്കാനെത്തിയ വത്സലയുടെയും അംബികയുടെയും സഹോദരനായ മോഹൻദാസിനും വെട്ടേൽക്കുകയായിരുന്നു.
വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അംബികയേയും മോഹൻദാസിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേശവൻ്റെ ആദ്യ ഭാര്യ തീകൊളുത്തി മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com