Monday, September 21, 2026
Homeകേരളംമത വിദ്വേഷ പരാമർശം : പി സി ജോർജിൻ്റെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി...

മത വിദ്വേഷ പരാമർശം : പി സി ജോർജിൻ്റെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറയും.

വിദ്വേഷപരാമർശ കേസില്‍ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോട്ടയം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോർജ് ജാമ്യാപേക്ഷ നല്‍കിയത്.

നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ ഇല്ല.
അന്വേഷണം പൂർത്തികരിച്ചതിതായി പോലിസ് റിപ്പോർട്ട് ഉണ്ട്.
അതുകൊണ്ട് ജാമ്യം നൽകണമെന്ന് പി സി ജോർജ് വാദിച്ചു.
പൊതു പ്രവർത്തക നാകുമ്പോൾ കേസുകൾ ഉണ്ടാകു മെന്നും,
സ്വഭാവിക ജാമ്യം അനുവദി ക്കണ മെന്നും പിസി ജോർജ് ആവശ്യ പ്പെട്ടു.

അതേ സമയം ഇപ്പോൾ മെഡിക്കൽ കോളേജിൽ നൽകുന്നത് വിദഗ്ദ്ധ ചികിത്സയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
3 മുതൽ 5 വർഷം വരെ ശിക്ഷ നൽകണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകു മെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ