Monday, May 19, 2025
Homeകേരളംമലയാറ്റൂർ തീർത്ഥാടനത്തിന് പോയ സംഘത്തിലെ യുവാവ് വാഹനം ഇടിച്ച് മരിച്ചു.

മലയാറ്റൂർ തീർത്ഥാടനത്തിന് പോയ സംഘത്തിലെ യുവാവ് വാഹനം ഇടിച്ച് മരിച്ചു.

അമ്പലപ്പുഴ: മലയാറ്റൂർ തീർത്ഥാടനത്തിന് പുന്നപ്ര പറവൂർ സെൻ്റ് ജോസഫ് ഫെറോന പള്ളിയിൽ നിന്ന് കാൽനടയായി പോയ സംഘത്തിലെ യുവാവ് വാഹനം ഇടിച്ചു മരിച്ചു.

തീർഥാടനത്തിനു പോയവരുടെ പിന്നിൽ തുറവൂർ ഭാഗത്ത് വെച്ച് വാനിടിച്ചായിരുന്നു അപകടം. അപകടത്തിൽ നാലു പേർക്ക് ഗുരുതര പരിക്കേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കുളങ്ങര വീട്ടിൽ ജോസഫി (കൊച്ചുമോൻ) ൻ്റെ മകൻ ഷോൺ ജോസഫ് (21) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പട്ടണക്കാട് ഇന്ന് (18-03-2024-തിങ്കൾ) രാവിലെയായിരുന്നു അപകടം. കുഞ്ഞുമോൻ, ജിനു, ജോണി എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ