Thursday, September 10, 2026
Homeകേരളംബിജെപി സര്‍ക്കാര്‍ വാക്കുകള്‍ പാലിച്ചില്ല; വീണ്ടും വിജയിച്ചാല്‍ രാജ്യം തകരുമെന്ന് ശശി തരൂര്‍.

ബിജെപി സര്‍ക്കാര്‍ വാക്കുകള്‍ പാലിച്ചില്ല; വീണ്ടും വിജയിച്ചാല്‍ രാജ്യം തകരുമെന്ന് ശശി തരൂര്‍.

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന ഫലം ഇത്തവണ ഉണ്ടാകുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാറത്ഥി ശശി തരൂര്‍. 2004 ല്‍ യുപിഎ വിജയിച്ചതിനു സമാനമായ അദ്ഭുതപ്പെടുത്തുന്ന ഫലം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞു. 2004 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഇന്ത്യ തിളങ്ങുന്നുവെന്ന ക്യാമ്പയിനുമായി തുടര്‍ഭരണം ഉറപ്പിച്ചതാണ്.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് യുപിഎ അധികാരത്തിലെത്തി. ബിജെപി ക്യാമ്പില്‍ ഇപ്പോള്‍ പരിഭ്രമം പ്രകടമാണ്. മുമ്പ് പുറത്താക്കിയവരുടെ പിന്നാലെ നടന്ന് കെഞ്ചി ഇപ്പോള്‍ കൂടെക്കൂട്ടുകയാണ്. അവര്‍ക്ക് കേവല ഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് ലഭിക്കില്ല. ഇന്നു വരെ വാക്കുപാലിക്കാത്ത ഒരു സര്‍ക്കാര്‍ ഇനി നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് എന്തു വിശ്വസനീയതയാണുള്ളത്.

വര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. രാജ്യത്ത് തൊഴിലില്ലായ്മ കൂടുകയാണു ചെയ്തതെന്ന് അദേഹം പറഞ്ഞു.ബിജെപി ഒരു തെരഞ്ഞെടുപ്പില്‍ കൂടി ജയിച്ചാല്‍ രാജ്യം തകരുമെന്നും അദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ