Wednesday, July 9, 2025
Homeകേരളംമുണ്ടക്കയം വേലനിലത്ത് കിടപ്പുമുറിയിൽ വൃദ്ധയെ വെന്തു മരിച്ചനിലയിൽ കണ്ടെത്തി.

മുണ്ടക്കയം വേലനിലത്ത് കിടപ്പുമുറിയിൽ വൃദ്ധയെ വെന്തു മരിച്ചനിലയിൽ കണ്ടെത്തി.

മുണ്ടക്കയം വേലനിലത്ത് കിടപ്പുമുറിയിൽ വൃദ്ധയെ വെന്തു മരിച്ചനിലയിൽ കണ്ടെത്തി. വേലനിലം കന്യൻകാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്.

രാത്രി ഒരുമണിയോടുകൂടി മുറിക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്.

തുടർന്ന് അയൽവാസികളും വീട്ടുകാരും ചേർന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും വൃദ്ധയെ രക്ഷിക്കാൻ ആയില്ല.

ശരീരത്തിന്റെ ഭൂരിഭാഗവും കത്തിയനിലയിലാണ്. മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപടരാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ