Sunday, June 14, 2026
Homeകേരളംബൈക്ക് തടഞ്ഞ് ചാവി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമെന്ന് പരാതി.

ബൈക്ക് തടഞ്ഞ് ചാവി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമെന്ന് പരാതി.

മലപ്പുറം: സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ രാഗ് ചെയ്തു ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം. ഈ മാസം 18നാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ്‌ നിഹാൽ (20) എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ തന്നെയാണ് നിഹാലിനെ മർദ്ദിച്ചത്. വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികൾ മുണ്ടംപ്പറമ്പ് അങ്ങാടിയിൽ വെച്ച് തടഞ്ഞ് വെക്കുകയും ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.

മർദ്ദനത്തിൽ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നുകൾ ഇട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരുടെ ഭാഗത്ത്‌ നിന്നുള്ള റിപ്പോർട്ട്‌ കിട്ടിയാൽ മാത്രമേ തുടർ നടപടികൾ സാധ്യമാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com