Monday, November 16, 2026
Homeകേരളംകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാജ്യത്തെ നശിപ്പിക്കല്‍:രാജീവ് ചന്ദ്രശേഖർ.

കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാജ്യത്തെ നശിപ്പിക്കല്‍:രാജീവ് ചന്ദ്രശേഖർ.

രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തിനുവേണ്ടി പുതിയതായി യാതൊന്നും നിര്‍ദ്ദേശിക്കാനാകാതെ നുണകള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പും വഞ്ചനയും മാത്രം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയത്തു നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരട്ടത്താപ്പാണ് കോണ്‍ഗ്രസ്സിന്റെ മുഖമുദ്ര. പുതുയുഗ കേരളം വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയവര്‍ ഇത്രനാളായിട്ടും അവയൊന്നും പാലിക്കാതെ ജനവഞ്ചന നടത്തുകയാണ്. 12 വര്‍ഷം കൊണ്ട് നരേന്ദ്രമോദി കേരളത്തിനു വേണ്ടി ചെയ്തിന്റെ ഒരു ശതമാനം പോലും സംസ്ഥാനത്തിനായി സതീശന്‍ സര്‍ക്കാര്‍ ചെയ്തില്ല. സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോള്‍ എസ്‌ഐആറിനെ പിന്തുണച്ചവര്‍ അതിനെതിരേ രാഹുല്‍ഗാന്ധിയുടെ വാക്കുംകേട്ട് ദല്‍ഹിയില്‍ച്ചെന്ന് സമരം നടത്തുകയാണ്. വോട്ടുചോരിയല്ല, തട്ടിപ്പു നടത്തുന്നവര്‍ക്ക് വോട്ടു കിട്ടുന്നില്ലെന്നതാണ് സത്യത്തില്‍ വിഷയം.
പിണറായി വിജയനെ ജയിലില്‍ അടയ്ക്കണമെന്നാണ് രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞത്. അധികാരത്തിലേറിയപ്പോള്‍ സതീശന്‍ സര്‍ക്കാര്‍ പിണറായിയെ സംരക്ഷിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. ശബരിമലയിലെ തട്ടിപ്പിന്റെ പാട്ടുംപാടി വോട്ടുനേടിയ യുഡിഎഫ് ഇന്ന് തട്ടിപ്പുകാരുടെ സംരക്ഷകരായെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബിജെപി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി,ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പോഫ: എം നാഗരാജ് എംപി,ദേശീയ സെക്രട്ടറി എം വെങ്കിടേശൻ,മുൻ കേന്ദ്ര മന്ത്രി അഡ്വ: ജോർജ് കുര്യൻ,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എസ് സുരേഷ്,സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ സി കൃഷ്ണകുമാർ,അഡ്വ: ഷോൺ ജോർജ്,സംസ്ഥാന സെക്രട്ടറി അശോകൻ കുളനട,ദേശീയ കൗൺസിൽ അംഗങ്ങൾ ആയ പി സി ജോർജ്,മേഖല അദ്ധ്യക്ഷൻ എൻ ഹരി,സംസ്ഥാന സമിതി അംഗങ്ങൾ ആയ അഡ്വ: എൻ കെ നാരായണൻ നമ്പൂതിരി,അഡ്വ പി ജെ തോമസ്,കെ അജിത്,പിജി ബിജുകുമാർ,അഡ്വ: ബി രാധാകൃഷ്ണ മേനോൻ,കെ ജി രാജ് മോഹൻ,രഞ്ജിത് മീനാഭവൻ ജില്ലാ ജനറൽ സെക്രട്രിമാരായ എസ് രതീഷ്,ലാൽ കൃഷ്ണ,എൻ കെ ശശികുമാർ,മിനർവ മോഹൻ,അഖിൽ രവീന്ദ്രൻ,വിസി അജി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ