Wednesday, November 4, 2026
Homeകേരളംഅധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത് നായരായതുകൊണ്ട്’; പറഞ്ഞത് സത്യം, വിവാദമാക്കേണ്ട: ഉണ്ണിത്താൻ.

അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത് നായരായതുകൊണ്ട്’; പറഞ്ഞത് സത്യം, വിവാദമാക്കേണ്ട: ഉണ്ണിത്താൻ.

ന്യൂഡൽഹി: നായർ സമുദായത്തിൽപ്പെട്ടയാളായതിനാലാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ പറഞ്ഞത് വസ്തുതയാണെന്നും നിലപാട് മാറ്റിപ്പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം പറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.

അതേസമയം, ഉണ്ണിത്താന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്തെത്തി. ഉണ്ണിത്താൻ പറഞ്ഞത് അദ്ദേഹത്തിന്റെ വിഷമമായി കണ്ടാൽ മതിയെന്ന് വാഴയ്ക്കൻ പറഞ്ഞു. തന്നെ പരിഗണിക്കാത്തതിന് പിന്നിൽ സമുദായമാണ് കാരണമെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരിക്കാമെന്നും വാഴയ്ക്കൻ അഭിപ്രായപ്പെട്ടു.

തന്നെക്കാൾ സീനിയറായ നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. സ്വന്തം വികാരം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രകടിപ്പിച്ചതായി കണ്ടാൽ മതിയെന്നും ജോസഫ് വാഴയ്ക്കൻ കൂട്ടിച്ചേർത്തു.

നായർ സമുദായത്തിൽപ്പെട്ടയാളായതിനാലാണ് തനിക്ക് കെപിസിസി അധ്യക്ഷപദവി നൽകാത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചത്. പ്രധാനപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഈ സമുദായത്തിൽപ്പെട്ടവരാണെന്നതാണ് തന്നെ മാറ്റിനിർത്താനുള്ള കാരണമായി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമുദായം നോക്കി സ്ഥാനങ്ങൾ നൽകിയതുകൊണ്ട് കോൺഗ്രസിന് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും കെപിസിസി അധ്യക്ഷനാകാൻ തനിക്ക് പൂർണ യോഗ്യതയുണ്ടെന്നും ഉണ്ണിത്താൻ അവകാശപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രതികരണത്തോടെ കോൺഗ്രസിലെ അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ