Thursday, November 5, 2026
Homeകേരളംഎം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ.

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ.

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയ്‌ക്കെതിരെയുള്ള വ്യാജ പ്രചരണത്തിൽ മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബർ ഷാജന്‍ സ്‌കറിയ. വ്യാജ പ്രജാരണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ നടത്തിയ പരാമര്‍ങ്ങള്‍ തെറ്റാണെന്ന് മനസിലാക്കിയെന്നും പിന്‍വലിക്കുകയാണെന്നും യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിശദീകരണ വീഡിയോയിൽ ഷാജൻ സ്കറിയ പറയുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമര്‍ശത്തില്‍ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാണവുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയത്.

10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ട ക്കേസ് കേസ് നൽകിയത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയിൽ ഷാജന്‍ സ്‌കറിയ പറയുന്നത്.

2020 നവംബറിലാണ് കേസിനാസ്പതമായ വീഡിയോ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചത്. ഇതില്‍ യൂസഫലിയ്‌ക്കെതിരെ സ്വര്‍ണ്ണക്കടത്തടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്‌റഫിനെതിരെയും ഈ വിഡിയോയില്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

പിന്നാലെയാണ് വ്യാജ പ്രചരണങ്ങളിൽ ലുലു ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചത്.
എം എ യൂസഫലി മൂന്ന് സംസ്ഥാനങ്ങളിലായി മറുനാടനെതിരെ ആറോളം കേസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ഡല്‍ഹി ഹൈക്കോടതിയിലെ കേസ്സാണ്, അതിൻ്റെ വിധി പ്രകാരം യൂസഫലിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നീക്കം ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ