Friday, November 20, 2026
Homeകേരളംപിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം; രാഷ്ട്രപതിക്ക് ശുപാർശ നൽകി ​ഗവർണർ, സ്ഥാനമൊഴിയുന്നതിന് മുമ്പ് റിപ്പോർട്ട് നൽകി...

പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം; രാഷ്ട്രപതിക്ക് ശുപാർശ നൽകി ​ഗവർണർ, സ്ഥാനമൊഴിയുന്നതിന് മുമ്പ് റിപ്പോർട്ട് നൽകി രാജേന്ദ്ര അർലേക്കർ.

പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ​ഗവർണർ. രാജേന്ദ്ര അർലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് ശുപാർശ നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.

ചെയർമാൻ്റെ നിയമന അധികാരി ഗവർണറാണ്. എന്നാൽ‌ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്കാണ് അധികാരം ഉള്ളത്. സുപ്രീം കോടതി അനുമതി കൂടി ഉണ്ടായാൽ മാത്രമേ പിഎസ്‍സി ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാവൂ. ചെയർമാനെതിരെ നിരവധി പരാതികളാണ് ലോക് ഭവന് കിട്ടിയത്.

തുടർന്ന് ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ തീരുമാനം എടുത്തത്. ലോക്ഭവൻ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് നൽകിയ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. കേസെടുത്ത സാഹചര്യവും ഉദ്യേഗസ്ഥർക്കെതിരെ നടപടിവേണമെന്ന കാര്യവും റിപ്പോർട്ടിലുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ