Monday, October 19, 2026
Homeകേരളംരാവിലെ മുതൽ കാണാനില്ല, പിന്നാലെ നടത്തിയ തിരച്ചിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ;...

രാവിലെ മുതൽ കാണാനില്ല, പിന്നാലെ നടത്തിയ തിരച്ചിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹത.

തൃശൂർ: മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എസ്.എച്ച്.എസ്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആന്റണി.

ഇന്നലെ രാവിലെ 11 മണി മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് രാത്രിയോടെ സമീപത്തെ കുളത്തിൽ കുട്ടി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായി വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ പൂർണ്ണ വ്യക്തത വരൂ എന്ന് മാള പൊലീസ് അറിയിച്ചു. സംഭവത്തിൽ മാള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ