Saturday, June 27, 2026
Homeകേരളംകാട്ടാനയുടെ മുൻപിൽപ്പെട്ട അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

കാട്ടാനയുടെ മുൻപിൽപ്പെട്ട അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട :- കാട്ടാനയുടെ മുൻപിൽപ്പെട്ട അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.കോന്നി അരുവാപ്പുലം കൊക്കാത്തോട് ഒരേക്കർ ചരിവുകാലായിൽ ആശാ ബിനുരാജ് (35) മകൾ അഞ്ജലി (17) എന്നിവരാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആനയുടെ മുന്നില്‍ എത്തിയത്

കോന്നി കല്ലേലി കൊക്കാത്തോട് റോഡിലെ മേസ്തിരി കാനയുടെ സമീപത്തുവെച്ചാണ് ഇരുവരും കാട്ടാനയുടെ മുന്നിൽപ്പെടുന്നത്. കാട്ടാനയെ കണ്ടപാടെ സ്‌കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ താഴെ വീണ് ഇവർക്ക് പരിക്കേറ്റു.

നടുവത്ത്മൂഴിയിലെ വനപാലകർ എത്തിയാണ് ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. പ്രാഥമിക ചികിത്സ നല്‍കി .അച്ചൻകോവിലാറ്റിൽ വെള്ളം കൂടിയതിനാല്‍ ഉൾക്കാട്ടിൽനിന്ന്‌ വന്ന കാട്ടാനയ്ക്ക് തിരികെപ്പോകാൻ കഴിയാത്തതാണ് റോഡിലെത്താൻ കാരണം. പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് വനപാലകർ കാട്ടാനയെ പ്രദേശത്ത് നിന്നും അകറ്റിയത് .

ഈ മേഖലയില്‍ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് . കൈതകൃഷി മേഖലയില്‍ വ്യാപകമായതോടെ ആണ് കാട്ടാന ശല്യം കൂടിയത് .ഹാരിസന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലത്ത് പാട്ട വ്യവസ്ഥയില്‍ കൈതകൃഷി നടത്തി വരുന്നു . വന മേഖലയില്‍ കൈതകൃഷി പാടിലെന്ന വ്യവസ്ഥകള്‍ ഇവിടെ നടപ്പില്‍ വരുത്തിയില്ല .

കാട്ടിൽ നിന്നും അച്ചന്‍കോവില്‍ നദി മുറിച്ചു കടന്നു വരുന്ന കാട്ടാനകള്‍ കൈതതോട്ടത്തില്‍ ഇറങ്ങുകയും അത് വഴി കുളത്ത് മണ്ണ് മേഖലയില്‍ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചും വരുന്നു . കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് പോകുന്നില്ല . കാട്ടാനകള്‍ ഈ മേഖലയില്‍ ഇറങ്ങാതെ ഇരിക്കാന്‍ ഉള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com