Saturday, May 2, 2026
Homeകേരളംകണ്ണൂരിൽ വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സ്‌കൂട്ടർ യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂരിൽ വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സ്‌കൂട്ടർ യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

മാഹി: കണ്ണൂർ ന്യൂ മാഹി പെരിങ്ങാടിയിൽ വൃക്ക രോഗിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്‌കൂട്ടർ യാത്രികന്റെ ക്രൂര മർദ്ദനം. അമിതവേഗം ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. പെരിങ്ങാടി സ്വദേശി രാഗേഷിനാണ് മർദ്ദനമേറ്റത്.സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം 6.40 നായിരുന്നു ഓട്ടോ ഡ്രൈവർ രാജേഷിനെ സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷബിൻ മർദ്ദിച്ചത്.

രാകേഷ് കുടുംബവുമൊത്ത് മാഹിയിലേക്ക് പോകും വഴി പെരിങ്ങാടിയിലെ റെയിൽവേ ഗേറ്റിന് സമീപത്തു നിന്നായിരുന്നു അതിക്രമം. അമിതവേഗത്തിൽ വണ്ടിയോടിച്ചത് രാകേഷ് ചോദ്യം ചെയ്തതാണ് മുഹമ്മദ് ഷബിനെ പ്രകോപിപ്പിച്ചത്.

ഓട്ടോയിൽ ഞങ്ങൾ ഒരു സൈഡിലൂടെ പോകുമ്പോഴാണ് യുവാവ് പിന്നിൽ നിന്ന് അപകടകരമായ രീതിയിൽ എത്തിയത്. ഇത് കണ്ട് പതുക്കെ പൊയ്ക്കൂടെ എന്ന് ഭർത്താവ് ചോദിച്ചു. ഇതോടെ തെറിവിളിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നെന്ന് ഓട്ടോ ഡ്രൈവർ രാകേഷിന്‍റെ ഭാര്യ ഷിനിത പറഞ്ഞു.

ആക്രമണം കണ്ട് പിടിച്ചു മാറ്റാൻ എത്തിയ നാട്ടുകാരിൽ ഒരാളെയും ഷബിൻ മർദ്ദിച്ചു. ഓട്ടോയുടെ ചില്ലും അടിച്ച് തകർത്തിട്ടുണ്ട്. രണ്ടുവർഷത്തോളമായി വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്തുവരികയാണ് രാകേഷ്. മർദ്ദനത്തിൽ നെഞ്ചിനും കഴുത്തിനും പരിക്കേറ്റ രാകേഷ് തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ഷബിനെ ന്യൂമാഹി പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com