Saturday, November 2, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 11 | വ്യാഴം ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 11 | വ്യാഴം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

തനതു വഴികൾ വെട്ടാൻ ആകട്ടെ
———————————————————-

വെല്ലുവിളികൾ നിറഞ്ഞ യാത്രകളിൽ നിന്നാണ് ‘വീര സഞ്ചാരികൾ’ രൂപപ്പെടുന്നത്. കുറിപ്പെഴുതി മാത്രം പഠിച്ച് പരീക്ഷ എഴുതുന്നവർ, പരീക്ഷ പാസ്സായേക്കാം. പക്ഷെ, അവർ പ്രായോഗികതയും, കാര്യക്ഷമതയും ഉള്ളവർ ആകണമെന്നില്ല. പരീക്ഷണശാലകളിലൂടെ കടുന്നു വരുന്നവർ മാത്രമാണു്, പകരക്കാരില്ലാത്ത പ്രതിഭകൾ ആകുന്നതു്. അല്ലാത്തവരെല്ലാം, ഇടത്തരക്കാരായി, ശേഷിക്കും. നിർബന്ധിത സാഹചര്യങ്ങളാണ് നിബന്ധനകൾ ഇല്ലാത്ത പ്രകടനം സാദ്ധ്യമാക്കുന്നത്.

വിഴാനും, വീണിട്ട് എഴുന്നേൽക്കാനും പഠിക്കുന്നവർ മാത്രമേ, നടക്കാൻ പഠിക്കൂ. അനുഭവിച്ചാൽ മാത്രമേ, എന്തിനേയും അതിൻ്റെ പൂർണ്ണതയിൽ മനസ്സിലാക്കാൻ ആകൂ. അപ്രതീക്ഷിതമായവയെ അഭിമുഖീകരിച്ചു ശീലിച്ചവർക്കു ഭീഷണിയായി, മറ്റൊന്നും ഉണ്ടാവില്ല. എല്ലാ പാoങ്ങളും പരിഹാര മാർഗ്ഗങ്ങളും, ആർക്കും ആരേയും പഠിപ്പിക്കാൻ ആകില്ല. പലതും തനതായിത്തന്നെ പഠിച്ചെടുക്കേണ്ട പാഠങ്ങളാണ്.

ശിഷ്യൻ്റെ ഉള്ളിലെ ഏറ്റവും മികച്ചതിനെ പുറത്തു കൊണ്ടുവരികയാണ് യാഥാർത്ഥ ഗുരുധർമ്മം. അസാധരണ നേട്ടങ്ങൾ കൈവരിക്കണം എങ്കിൽ, അത്യപൂർവ്വമായ വഴികളിൽക്കൂടി നടക്കേണ്ടി വരും?. എല്ലാ പരിശീലനങ്ങളും, സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പുകളാണ്. തൻ്റെ കാൽക്കീഴിൽ ഇഴഞ്ഞു നടക്കാൻ മാത്രം പഠിപ്പിക്കുന്നവരും, തനിക്കു മുകളിൽ പറന്നു നടക്കാൻ പഠിപ്പിക്കുന്നവരും ഉണ്ട്.

പഠിപ്പിച്ചവരേക്കാൾ മികവുള്ള പഠിതാക്കളുടെ എണ്ണമാണ്, പരിശീലകരുടെയും, പാഠ്യപദ്ധതികളുടെയും മികവു വെളിവാക്കുന്നത്. ഗുരുവിൽ നിന്നു മാത്രം എല്ലാം പഠിച്ചാൽ ഗുരുവാകും; തനതായിത്തന്നെ പഠിച്ചാൽ, താനാകും.

സർവ്വേശ്വരൻ തുണയ്ക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments