2026-ൽ എൽ നിനോ (El Niño) പ്രതിഭാസം ഇന്ത്യയെ ഗണ്യമായി ബാധിക്കും.ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD), ലോക കാലാവസ്ഥാ സംഘടന (WMO) എന്നിവയിലെ കാലാവസ്ഥാ വിദഗ്ധർ ശക്തമായ എൽ നിനോ രൂപപ്പെടുന്നതായി മുന്നറിയിപ്പ് നൽകുന്നു.
ഈ പ്രതിഭാസം രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയെ ദുർബലപ്പെടുത്തുകയും, അതോടൊപ്പം അടുത്ത വർഷം കടുത്ത വേനൽച്ചൂടും ഉഷ്ണതരംഗങ്ങളും (Heatwaves) വർധിപ്പിക്കുകയും ചെയ്യാൻ സാധ്യത.
എന്നിരുന്നാലും ഇത് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാലവർഷത്തെ സാരമായി ബാധിക്കാൻ സാധ്യത ഇല്ലെന്നു യൂറോപ്പ്യൻ കാലാവസ്ഥ ഏജൻസി ആയ ECMWF സൂചന നൽകുന്നു.



