Thursday, May 30, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 25 | തിങ്കൾ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 25 | തിങ്കൾ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

പകരത്തിനു പകരം എന്നതു നീതിയല്ല. പകയാണ്. ദുര്‍വ്യാഖ്യാനം നടത്തി നീതിക്കും ന്യായത്തിനും രൂപമാറ്റം പോലും സംഭവിച്ചിട്ടുണ്ട്.

തനിക്കു സംഭവിച്ച അതേ ദുരന്തങ്ങള്‍ അയല്‍ക്കാരന് സംഭവിക്കുമ്പോള്‍ ദുഃഖം പാതിയാകുന്നതും,തനിക്കു ലഭിച്ച അതേ സൗഭാഗ്യം ശത്രുവിനു ലഭിക്കുമ്പോള്‍ സന്തോഷം നിലയ്ക്കുന്നതും മനോഭാവത്തിന്റെ പ്രശ്നമാണ്. തുല്യ വിപത്ത് വരുന്നത് നീതിയും തുല്യ ഭാഗ്യം വരുന്നത് അനീതിയുമാകുന്നതെങ്ങനെയാണ് ?

ദുരന്തം നല്‍കിയവര്‍ക്ക് അതേ ദുരന്തം തിരിച്ചുനല്‍കുന്നത് നീതിയല്ല. സ്വാര്‍ത്ഥതയാണ്. പകരംവീട്ടലിനു വേണ്ടി ചെലവഴിക്കുന്ന സമയവും സമ്പത്തും പരസ്പരം മനസ്സിലാക്കുന്നതിനായി മാറ്റിവെച്ചിരുന്നുവെങ്കില്‍ പക ഒരു പകര്‍ച്ചവ്യാധിപോലെ പടരുകയില്ലായിരുന്നു.

ദ്രോഹിക്കാനുള്ള കാരണം തലച്ചോറിന്റെയും ക്ഷമിക്കാനുള്ള കാരണം ഹൃദയത്തിന്റെതുമാണ്. ചിലപ്പോഴൊക്കെ പുഞ്ചിരി നല്ലൊരു പ്രതികാരത്തിന്റെ ഫലം ചെയ്യും.

ഒത്തിരി ഇഷ്ടത്തോടെ …..

 🌷 പുലർകാല വന്ദനം🌷

✍ബേബി മാത്യു
അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments