Thursday, May 30, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 02 | ചൊവ്വ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 02 | ചൊവ്വ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

അറിവ്‌, മനുഷ്യന്റെ സഞ്ചാര വഴിയിൽ അന്ധകാരത്തിൽനിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കു പോലെയാണ്. അത് കൃത്യമായ ദിശ നൽകി മനുഷ്യരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.

നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച്‌ ഈ ഭൂമിയിലെ ഏറ്റവും വിനയമുള്ള മനുഷ്യനായി സ്വയം അനുഭവപ്പെടണം.
നമ്മുടെ അറിവ്‌ മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം, വലിയവനെന്ന ഭാവം അത് നമ്മിൽ ഉണ്ടാക്കരുത്. നോക്കു, മനസ്സൊന്നു താളം തെറ്റിയാൽ നാം ഭ്രാന്തരാണ്. അതുപോലെ ശരീരം തളർന്നാലോ, നമ്മൾ രോഗിയും ആണ്, ശ്വാസം നിലച്ചാൽ വെറും നിർജീവമായ ജഡം മാത്രമാകും. അത് കൊണ്ട് തന്നെ ജീവിക്കാൻ കഴിയുന്ന സമയം നല്ലത് മാത്രം ചെയ്യുക , അത് ഒരു പക്ഷേ മറ്റാരും കാണുന്നില്ലങ്കിൽ കൂടി.

എല്ലാം കഴിഞ്ഞ് ജീവിതം ആസ്വദിക്കാമെന്നു വെച്ചാൽ ഒന്നെങ്കിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും, ഇല്ലെങ്കിൽ മരണം കൊണ്ടുപോകും, അതുകൊണ്ട്
ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. അറിഞ്ഞ്കൊണ്ട് സ്നേഹിക്കണം, സ് നേഹിച്ചു കൊണ്ട് ജീവിക്കണം. ജീവിച്ചു കൊണ്ട് മരിക്കണം.

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments