Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 10 | തിങ്കൾ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 10 | തിങ്കൾ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നാം ചില പോരാട്ടങ്ങൾ നമ്മോടുതന്നെ നടത്തേണ്ടതായിട്ടുണ്ട്. ആത്മപരിശോദനയും സ്വയം വിമർശനവും നമ്മെ തന്നെ അനുദിനം നവീകരിക്കുവാൻ വഴിയൊരുക്കും.

സമരസന്നദ്ധതയാണ് മത്സരക്ഷമതയുടെ അടിസ്ഥാനം. പക്ഷെ അത്, മറ്റുള്ളവരുടെ വെല്ലുവിളികൾക്ക് മറുപടി പറയാൻ വേണ്ടി മാത്രമാകരുത്.

ഇന്നലെയെ തോൽപിക്കാനും നാളെയെ കീഴടക്കാനും സ്വയം ചില പോരാട്ടങ്ങൾ നടത്തണം; ചില പുതിയ തീരുമാനങ്ങൾ നമ്മുടെ കർമ്മശേഷി വർധിപ്പിക്കും.

ആളിക്കത്തണം, തീനാളത്തിന് കാട്ടുതീയാകാനുള്ള ശേഷിയും സാധ്യതയുമുണ്ട്. പക്ഷേ, ആളിക്കത്താനുള്ള സാധ്യത ഇല്ലാത്തിടത്ത് അഗ്നി ഒരു നാളം മാത്രമായി അവശേഷിക്കും.

മറ്റുള്ളവരുടെ വിയർപ്പിനെ ഒരിക്കലും അധിക്ഷേപിക്കരുത് കണ്ണീരിനെ നിന്ദിക്കരുത്. അവർ നടന്ന വഴിയെ നടക്കാതെ, അവർ ജീവിച്ച ജീവിതം ജീവിക്കാതെ അവരുടെ വീഴ്‌ച്ചകളെ വിമർശിക്കുകയോ വിജയങ്ങളെ തേജോവധം ചെയ്യുകയോ അരുത്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments