Monday, May 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 23 | ചൊവ്വ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 23 | ചൊവ്വ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ദാ, തെരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. ജനാധിപത്യത്തിൻ്റെ ഉൽസവമാണ് തിരഞ്ഞെടുപ്പുകൾ . ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾ ആർക്ക് വോട്ടു ചെയ്യും?

കക്ഷി രാഷ്ട്രിയം ഞാൻ എഴുതില്ല അതിനപ്പുറം ചിലത് എഴുതാം.

ഞാൻ വീണ്ടും ചോദിക്കാനാഗ്രഹിക്കുന്നു നിങ്ങളുടെ വോട്ട് ആർക്കു ചെയ്യും. സ്ഥാനാർത്ഥികൾ അനവധി. വാഗ്ദാനങ്ങൾ വേണ്ടുവോളം. അവരവരുടെ ന്യായവാദങ്ങൾ എല്ലാം സത്യം എന്ന് തോന്നിപ്പിക്കുകയും ചെയ്യും.

ഞാൻ പറയും നിങ്ങൾ നിങ്ങൾക്ക് വോട്ടു ചെയ്യുണം. നിങ്ങളുടെ മനസ്സാക്ഷിക്ക് വോട്ടുചെയ്യണം. നിങ്ങളുടെ ആശയങ്ങൾ ദർശനങ്ങൾ അവയോട് ഏറ്റവും ചേർന്നു നിൽക്കുന്നു എന്ന് നിങ്ങൾക്ക് ബോദ്ധ്യമാകുന്നത് ആരാണോ അവർക്ക് വോട്ട് ചെയ്യണം. മനസ്സാക്ഷിയോട് നീതി പുലർത്തുക. മറ്റ് സമ്മർദങ്ങൾ പരിഗണിക്കാതിരിക്കുക. നിങ്ങൾ വോട്ടുചെയ്യുന്നയാൾ ഒരു പക്ഷേ പരാജയപ്പെട്ടേക്കാം എങ്കിലും നിങ്ങൾ എറ്റവും ശരി എന്നു വിശ്വസിക്കുന്നതിൽ ഉറച്ചുനിൽക്കുക. നിങ്ങൾ നിങ്ങളോട് നീതി പുലർത്തുക.

രാഷ്ടം അതിൻ്റെ എല്ലാ ജനാധിപത്യ സൗന്ദര്യത്തോടെയും വൈവിദ്ധ്യത്തോടെയും കരുത്തോടെ മുന്നോട്ടു പോവേണ്ടതുണ്ട്. എത്രയോ ധീര ദേശാഭിമാനികൾ ചിന്തിയ രക്തത്തിൻ്റെയും വിയർപ്പിൻ്റെയും വിലയാണ് നമ്മുടെ സ്വാതന്ത്ര്യം അത് പരിരക്ഷക്കപ്പെടേണ്ടതുണ്ട്. ക്ഷേമ രാഷ്ടം എന്ന അവർക്കണ്ട സ്വപ്നം സാക്ഷാൽക്കരിക്കേണ്ടതുണ്ട്. വിരൽ തുമ്പിൽ വോട്ടു ചെയ്യാനായി മഷിപുരട്ടുമ്പോൾ ഓർമ്മകൾ ഉണ്ടായിരിക്കട്ടെ.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments