Wednesday, April 24, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 18| ഞായർ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 18| ഞായർ ✍ബേബി മാത്യു അടിമാലി

ഉപകാരമുള്ളവരെ ഉറ്റവരാക്കാനും ഉപയോഗം ഇല്ലാത്തവരെ അകറ്റി നിർത്താനുമാണ്‌ എല്ലാവർക്കും ഇഷ്ടം. അത്‌ കൊണ്ടാണ്‌ രക്തബന്ധം പോലും അടുപ്പം തീരുമാനിക്കാനുള്ള മതിയായ കാരണം ആകാത്തത്‌ .

എപ്പോഴാണൊ പ്രയോജനം കുറഞ്ഞു എന്ന് തോന്നി തുടങ്ങുന്നത്‌, അപ്പോൾ മുതൽ ബന്ധങ്ങളിലും തേയ്‌മാനം സംഭവിച്ച്‌ തുടങ്ങും.

ഉപഹാരങ്ങൾ നൽകി ബന്ധങ്ങൾ നിലനിർത്തുന്നത്‌ പോലും പകരം കിട്ടുമെന്നുള്ള പ്രതീക്ഷയിൽ ആണ്‌ . പേരിന്‌ മാത്രം കൊണ്ട്‌ നടക്കുന്ന ബന്ധങ്ങളുടെ ഇടയിൽ പ്രേരകശക്തിയാവുന്ന ഒരു സൗഹൃദമെങ്കിലും ഉള്ളവർ ഭാഗ്യവാന്മാർ.

നന്മ നിറഞ്ഞ സേവനങ്ങൾ നന്ദിയുള്ള സുഹൃത്തുക്കളെ സൃഷ്ടിക്കും.

പരിചയപ്പെടുന്ന വ്യക്തികളുടെ സവിശേഷതകൾ താല്പര്യത്തോടെ ഓർത്തുവെക്കുക.
പിന്നീടുള്ള കണ്ടുമുട്ടലുകളിൽ അതവരോട് പങ്കുവെക്കുമ്പോൾ പ്രതിഫലനം വിസ്മയകരമായിരിക്കും. മനസ്സിന്റെ ആനന്ദം കുടികൊള്ളുന്നത് ആത്മഹർഷം തുളുമ്പുന്ന വ്യക്തി ബന്ധങ്ങളിലാണ്

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments