Sunday, July 19, 2026
Homeകേരളംഭക്ഷണ സാധനങ്ങള്‍ക്ക് കൊള്ള വില : സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു

ഭക്ഷണ സാധനങ്ങള്‍ക്ക് കൊള്ള വില : സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു

കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ . അമിത വില നിയന്ത്രിയ്ക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്നു . ജനങ്ങള്‍ ആകെ ബുദ്ധിമുട്ടില്‍ ആണ് . മിസ്റ്റര്‍ (മിനിസ്റ്റര്‍ )മുഖ്യമന്ത്രി നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ .

കേരളത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ്‌ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ല . ഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും കേരളത്തില്‍ എത്തുന്നത്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം .അവരെ പിണക്കിയാല്‍ കേരളം മുഴു പട്ടിണിയിലാകും എന്ന് കേരള സര്‍ക്കാരിന് ബോധ്യം ഉണ്ട് .അതിനാല്‍ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല .

മീനും മാംസവും പച്ചക്കറിയും കമ്പോള നിലവാരം ഉയര്‍ന്നു . അരിയ്ക്കും അതുമായി ബന്ധപെട്ട പലചരക്ക് സാധനങ്ങള്‍ക്ക് വില എത്രയായി എന്ന് ഓരോ കുടുംബത്തിനും ഉത്തമ ബോധ്യം ഉണ്ട് . കേരളത്തിലെ മിക്ക സര്‍ക്കാര്‍ വകുപ്പുകളും ജനതയുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നില്ല . കേരളത്തില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു ജീവിച്ചു പോകാന്‍ ഏറ്റവും കുറഞ്ഞത്‌ 650 രൂപ വേണം.

ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടേണ്ട വകുപ്പുകള്‍ ഒറ്റകാര്യത്തില്‍ ഇടപെടുന്നില്ല . സര്‍ക്കാര്‍ സംവിധാനം എല്ലാം പാളി . നാക്കിന്‍റെ പച്ച കൊണ്ട് പിടിച്ചു നില്‍ക്കുന്ന മന്ത്രി സഭ ജനകീയ വിഷയങ്ങളില്‍ നിന്നും വ്യതിചലിച്ചു . കൃഷി വകുപ്പ് കൊണ്ട് കര്‍ഷകന് യാതൊരു പ്രയോജനം ഇല്ല .ഭക്ഷ്യ സുരക്ഷാ വകുപ്പും ജനകീയ മനസ്സ് കാണുന്നില്ല .എല്ലാം നിയന്ത്രിയ്ക്കുന്ന മുഖ്യമന്ത്രിപോലും തന്‍റെ കീഴില്‍ ഉള്ള വകുപ്പുകളുടെ മെല്ലെ പോക്ക് ചോദ്യം ചെയ്യുന്നില്ല .

ഓരോ ദിവസം കഴിയുമ്പോള്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വില ഉയര്‍ന്നു വരുന്നു .ആയിരം രൂപ കൊണ്ട് മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ പോക്കറ്റ് കാലി . കേരളത്തിലെ ജനങ്ങളുടെ മനസ്സ് അസ്വസ്ഥം ആണ്.

ഭക്ഷ്യ വസ്തുക്കളുടെ വില കുറയ്ക്കാന്‍ കഴിയുന്നില്ല എങ്കില്‍ കേരളത്തിലെ പാവങ്ങളുടെ അവസ്ഥ പരിതാപകരമായ നിലയില്‍ എത്തും എന്ന് മുന്നറിയിപ്പ് നല്‍കുന്നു . അഭിപ്രായം പറയാന്‍ പോലും ഉള്ള ത്രാണി കേരള ജനതയ്ക്ക് നഷ്ടമായി .പോഷകഗുണം ഉള്ള ഭക്ഷ്യ വസ്തുക്കള്‍ നിലവില്‍ ലഭ്യം അല്ല

കൊടിയ രാസവസ്തുക്കള്‍ പ്രയോഗിച്ച ഭക്ഷ്യ വസ്തുക്കള്‍ ആണ് മാര്‍ക്കറ്റില്‍ ഉള്ളത് . ഇത് കഴിച്ചു കഴിച്ചു രോഗികളായ അവസ്ഥ ആണ് ഉള്ളത് . സര്‍ക്കാര്‍ സംവിധാനം എല്ലാം തകിടം മറിഞ്ഞു എന്ന് സാധാരണ ജനം പറയുമ്പോള്‍ അത് ചെവിക്കൊള്ളാന്‍ ഭരണ സംവിധാനങ്ങള്‍ക്ക് കഴിയണം . ഇല്ലെങ്കില്‍ ഈ നാട് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com