Thursday, May 21, 2026
Homeകേരളംഅമ്മ സംഘടനയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് : കുഞ്ചാക്കോ ബോബൻ

അമ്മ സംഘടനയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് : കുഞ്ചാക്കോ ബോബൻ

അമ്മ സംഘടനയുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ നുണയായി പോകുമെന്നും നടൻ കുഞ്ചാക്കോ ബോബൻ. അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പൃഥ്വിരാജും വിജയരാഘവനും വരുന്നത് നല്ലതാണെന്നും കു‍ഞ്ചാക്കോ ബോബൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ സംസാരിക്കുകയായിരുന്നു താരം.

‘ആരായാലും ന്യായത്തിന്റെ കൂടെയാണ് നിൽക്കേണ്ടത്. കുറ്റാരോപിതർ തങ്ങളുടെ നേരെയുയർന്ന ആരോപണം തെറ്റാണെങ്കിൽ അത് തെളിയിക്കണം. ആർക്കും എന്തും അടിസ്ഥാനമില്ലാതെ വിളിച്ചുപറയാം. തെറ്റായ ആരോപണങ്ങൾ അവരുടെ കുടുംബത്തെ വരെ ബാധിച്ചേക്കാം. എന്നാൽ, കുറ്റം നടന്നിട്ടുണ്ടെങ്കിൽ ഇരയെയാണ് പിന്തുണയ്ക്കേണ്ടത്. കുറെ നാളുകൾക്ക് മുമ്പ് നടന്ന കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.

ആരും മനഃപൂർവ്വമായി അമ്മയിൽ നിന്നും മാറ്റിനിർത്തിയിട്ടോ, മാറിനിന്നിട്ടോ ഇല്ല. കമ്മ്യൂണിക്കേഷന്റെ ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. അതിനൊക്കെ അപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവർ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഞാനുണ്ടാകും.

​ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവച്ചുകൊണ്ട് തുറന്ന് സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാൻ ചില വിട്ടുവീഴ്ചകളും ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമുണ്ടാകണം. അതിൽ, മുതിർന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉളള വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ചേരണം. അമ്മയുടെ പ്രസിഡന്റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടുമാത്രം ശരിയാകണമെന്നില്ല. പൃഥ്വിരാജും വിജയരാഘവൻ ചേട്ടനുമൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് നല്ലൊരു ഓപ്ഷനാണ്.’- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com