Tuesday, August 25, 2026
Homeകേരളംസ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും പ്രവാചക സന്ദേശവുമായി ഇന്ന് നബിദിനം ആചരിക്കുന്നു

സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും പ്രവാചക സന്ദേശവുമായി ഇന്ന് നബിദിനം ആചരിക്കുന്നു

സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും പ്രവാചക സന്ദേശവുമായി ഇന്ന് നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി കൊണ്ടാടുന്നത്.
മസ്ജിദുകളും പരിസരങ്ങളും അലങ്കരിച്ചും പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചുമാണ് വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്.

ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസം 12-നാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. 1501 ആം ജന്മദിനമാണ് വിപുലമായ ആഘോഷത്തോടെ ഇത്തവണ വിശ്വാസികൾ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. വിശ്വാസികൾക്ക് ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിൻ്റെ ഇശലുകളുടെ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.

റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ ആരംഭിച്ചിട്ടുണ്ട്. പ്രവാചകൻ്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകര്ത്താനുള്ള പ്രതിജ്ഞയാണ് ഓരോ വിശ്വാസികളുടെയും നബിദിന ആഘോഷം.

പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയർത്തുന്നതാണ് നബിദിന ആഘോഷങ്ങൾ, ഇത്തവണ ഓണക്കാലത്തെ നബിദിന ആഘോഷം നാടെങ്ങും സൗഹൃദ കാഴ്ച്ചകൾക്കും വേദിയാകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ