Saturday, September 21, 2024
Homeഇന്ത്യഉത്തർപ്രദേശിൽ വിവാഹ ദിവസം വധുവിനെ മുൻ കാമുകൻ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹ ദിവസം വധുവിനെ മുൻ കാമുകൻ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശ്  : ഉത്തർപ്രദേശിലെ ഝാൻസിയിൽ  വിവാഹദിനം മേക്കപ്പ് ഇടുന്നതിനിടെ 22കാരിയെ മുൻ കാമുകൻ വെടിവെച്ചു കൊന്നു. ബ്യൂട്ടി പാർലറിൽ യുവതി മേക്കപ്പ് ചെയ്യുന്നതിനിടെയാണ് യുവാവ് ഇവിടേക്കെത്തുന്നത്. തുടർന്ന് പുറത്തേക്ക് വിളിച്ചശേഷം നിറയൊഴിക്കുകയായിരുന്നു. മധ്യപ്രദേശിലെ ധാതിയ സ്വദേശിനി കാജൽ ആണ് കൊല്ലപ്പെട്ടത്. പ്രതി ദീപക് ഒളിവിലാണ്.

കാജൽ പുറത്തു വരൂ, നീ എന്നെ ചതിച്ചു’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ദീപക് യുവതിയെ ആക്രിച്ചത്. തൂവാല കൊണ്ട് മുഖം മറച്ചായിരുന്നു പ്രതി ഇവിടേയ്ക്ക് എത്തിയത്. കൈയിൽ തോക്കുമായി ഇയാൾ അലറി വിളിക്കുകയായിരുന്നു. വെടിയേറ്റ കാജലിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതിയ്ക്ക് വെടിയേറ്റതിന് പിന്നാലെ ബ്യൂട്ടിപാർലറിൽ നിന്ന് മുഖം മറച്ച യുവാവ് ഇറങ്ങിയോടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദീപക്കിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മേക്കപ്പ് ചെയ്യാനായാണ് ധാതിയയിൽ നിന്നും യുവതി ഝാൻസിയിലേക്ക് എത്തിയതെന്ന് കാജലിന്‍റെ സഹോദരി പറഞ്ഞു.

അവൾ വിവാഹത്തിനൊരുങ്ങുകയായിരുന്നു. അയാൾ അവിടേയ്ക്ക് വന്ന് കൂടെ പോരാൻ സഹോദരിയോട് പറഞ്ഞു. അവൾ ആവശ്യം നിരസിച്ചതോടെ വാതിൽ തകർത്ത് അയാൾ വെടിയുതിർത്തു’ കാജലിന്‍റെ സഹോദരി നേഹ വിതുമ്പിക്കൊണ്ട് പറഞ്ഞു. അയാളുടെ പേര് ദീപക് എന്നാണ്. നമ്മുടെ നാട്ടിൽ തന്നെയാണ് അയാളുമെന്നും നേഹ കൂട്ടിച്ചേർത്തു.’ഇന്നായിരുന്നു സഹോദരിയുടെ വിവാഹം. അവൾ ഒരുങ്ങാനായി ബ്യൂട്ടി പാർലറിൽ പോയിരുന്നു. അവൻ ഒരു ബാഗും എടുത്ത് മുഖത്ത് ഒരു തൂവാലയും കെട്ടിയാണ് വന്നത്. കാജലിനോട് വരാൻ പറഞ്ഞു. എന്തിനാണ് തന്നെ ചതിച്ചതെന്നും അവളോട് ചോദിച്ചു.’ നേഹ കൂട്ടിച്ചേർത്തു. പ്രതിയെ കണ്ടെത്താനായി രണ്ട് ടീമിനെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments