Wednesday, September 30, 2026
Homeഇന്ത്യടെലവിഷൻ സീരിയൽ നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ

ടെലവിഷൻ സീരിയൽ നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ

ബെംഗളൂരു: മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീല്യാവുദോ’ റിലീസ് ചെയ്യാനിരിക്കെയായിരുന്നു അറസ്റ്റ്. 33കാരിയായ കന്നഡ സീരിയൽ നടിയാണ് പരാതിക്കാരി. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ബെംഗളൂരു അന്നപൂർണേശ്വരി നഗർ പൊലീസാണ് കേസെടുത്തത്.

ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സീരിയൽ നടി പരാതിയിൽ പറയുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2018 ൽ കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലായി.

സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് പരാതി. മനു പിന്നീട് തന്റെ വീട്ടിൽ വന്ന് കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

2022നു 2025നും ഇടയിൽ നടന്റെ പീഡനത്തിന് ഇരയായി രണ്ടുതവണ ഗർഭിണിയായെന്നും നടി പറയുന്നു. രണ്ട് തവണയും മനു ഗർഭഛിദ്ര ഗുളികകൾ നൽകി. തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും, സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിക്കുന്നു. ഇതുകൂടാതെ തന്നിൽ നിന്നും വലിയ തുകകൾ‌ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. കന്നഡയിലെ പ്രശസ്ത ഹാസ്യതാരമാണ് മദനൂർ മനു. ഖിലാഡിഗാലു സീസൺ 2 എന്ന റിയാലിറ്റി ഷോയിലൂടെയാണ് മനു ശ്രദ്ധേയനായത്. സീരിയൽ മേഖലയിലും അറിയപ്പെടുന്ന നടനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ