Tuesday, September 1, 2026
Homeഇന്ത്യരാജ്യത്തു കോവിഡ് കേസുകളിൽ വൻവർദ്ധനവ്: ജാഗ്രത നിർദ്ദേശം

രാജ്യത്തു കോവിഡ് കേസുകളിൽ വൻവർദ്ധനവ്: ജാഗ്രത നിർദ്ദേശം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ ഏഴായിരം കടന്നു 306 കേസുകൾ കൂടി ആകെ ആക്ടീവ് കേസുകൾ 7121 ആയി, 24 മണിക്കൂറിനിടെ 6 കൊവിഡ്  മരണം റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍  3 മരണം കേരളത്തിലാണ് കേരളത്തിൽ 170 പുതിയ ആക്ടീവ് കേസുകൾ കൂടി, ആകെ കേസുകൾ 2223 ആയി. 87 വയസുള്ള സ്ത്രീ, 78ഉം  69ഉം വയസുള്ള പുരുഷൻമാർ ആണ് മരിച്ചത് നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 32 ശതമാനവും കേരളത്തിലാണ്.

അഞ്ച് സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഐസൊലേഷൻ കിടക്കകളും, വെന്റിലേറ്ററുകളുമടക്കം സജ്ജമാക്കാൻ നിർദേശിച്ചു. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

രോഗം വ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോ​ഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ​ശ്വാസകോശ രോഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ​ഗുരുതര രോ​ഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു.

പരിശോധന കൂട്ടാനും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോ​ഗങ്ങളുള്ളവരിൽ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശമുള്ളത്

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ