Wednesday, August 26, 2026
Homeഇന്ത്യമലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു.

മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു.

ന്യൂഡൽഹി :മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥി ദേവ്റാത്തിനെ 88 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിപിൻ നായർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ് ഉപാധ്യക്ഷൻ.  നിഖിൽ ജെയിനാണ് സെക്രട്ടറി. കോഴിക്കോട് വടകര സ്വദേശിയായ വിപിൻ നായർ മുപ്പതിലേറെ വർഷമായി അഭിഭാഷകനായി ദില്ലിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.

2000 മുതൽ സുപ്രീംകോടതിയിൽ  അഡ്വക്കേറ്റ് ഓൺ റെക്കോർഡാണ്. നിലവിൽ കേരള പിഎസ് സിയുടെ സ്റ്റാൻഡിംഗ് കൌൺസലാണ്.  2016 മുതൽ 2019 വരെ സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കൌൺസലായിരുന്നു. അന്തരിച്ച  മുതിർന്ന അഭിഭാഷകൻ കെഎംകെ നായരുടെ മകനാണ് വിപിൻ നായർ..മലയാളി അഭിഭാഷകൻ അൽജോ ജോസഫിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ