Wednesday, April 29, 2026
Homeഇന്ത്യപ്രതി ഇനി അഭിഭാഷകൻ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളൻ അഭിഭാഷകനായി എൻറോൾ...

പ്രതി ഇനി അഭിഭാഷകൻ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. തമിഴ്നാട്-പുതുച്ചേരി ബാർ അസോസിയേഷനിലാണ് പേരറിവാഷൻ അഭിഭാഷകനായി എൻറോൾ ചെയ്തത്. രാജീവ് ​ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 31 വർഷത്തോളം പേരറിവാളൻ ജയിൽവാസ് അനുഭവിച്ചിരുന്നു. തിങ്കളാഴ്ചയാണ് പേരളറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തത്. മദ്രാസ് ഹൈക്കോടതിയിൽ പേരറിവാളൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യും.

1991ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ​ഗാന്ധി കൊല്ലപ്പെട്ട കേസിൽ ഏഴ് പ്രതികളിൽ ഒരാളായിരുന്നു പേരറിവാളൻ. രാജീവ് ​ഗാന്ധി കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ബെൽറ്റ് ബോംബ് നിർമ്മിക്കാനായി 9 വോൾട്ട് ബാറ്ററി നൽകി എന്നായിരുന്നു പേരറിവാളൻ്റെ പേരിൽ ആരോപിച്ചിരുന്ന കുറ്റം. 19-ാമത്തെ വയസ്സിൽ അറസ്റ്റിലായ പേരറിവാളനെ 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം പേരറിവാളനെ ജയിൽ മോചിതനാക്കിയത്. പേരറിവാളനായി അമ്മ അർപുതം അമ്മാൾ നടത്തിയ നിയമപോരാട്ടം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ബംഗളൂരുവിലെ ഡോ. ബി ആർ അംബേദ്കർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ പേരറിവാളൻ 2025ലാണ് ഓൾ ഇന്ത്യ ബാർ പരീക്ഷ പാസായത്. തന്റെ ദീർഘകാലത്തെ നിയമപോരാട്ടമാണ് നിയമം പഠിക്കാൻ പ്രചോദനമായതെന്നും അന്യായമായി തടവിൽ കഴിയുന്നവരെ സഹായിക്കാനായി പ്രവർത്തിക്കുമെന്നുമായിരുന്നു അഭിഭാഷകനായി എന്റോൾ ചെയ്ത പേരറിവാളൻ്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com