Wednesday, April 29, 2026
Homeഇന്ത്യഇന്ത്യൻ റവന്യൂ സർവീസ് (ഐടി) ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയെ സന്ദർശിച്ചു

ഇന്ത്യൻ റവന്യൂ സർവീസ് (ഐടി) ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയെ സന്ദർശിച്ചു

ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ടി.) 79-ാം ബാച്ചിലെ ട്രെയിനി ഓഫീസർമാർ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.

ദേശീയ വികസനത്തിലും രാഷ്ട്ര നിർമ്മാണത്തിലും നേരിട്ടുള്ള നികുതികൾ (Direct Taxes) നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ നിക്ഷേപം നടത്താൻ സർക്കാരിനെ സഹായിക്കുന്നത് ഈ വരുമാനമാണ്. സുതാര്യമായ നികുതി വ്യവസ്ഥ സുസ്ഥിരമായ വളർച്ചയ്ക്ക് അടിത്തറ പാകുന്നു.

ഐ.ആർ.എസ്. ഓഫീസർമാരുടെ ചുമതല വെറും നികുതി പിരിവിൽ മാത്രം ഒതുങ്ങുന്നതല്ല. സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകൾ വിശകലനം ചെയ്യാനും, അതിർത്തി കടന്നുള്ള അനധികൃത പണമിടപാടുകൾ കണ്ടെത്താനും, സങ്കീർണ്ണമായ കോർപ്പറേറ്റ് ഘടനകളെക്കുറിച്ച് പഠിക്കാനുമുള്ള ഇവരുടെ കഴിവ് ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അത്യന്താപേക്ഷിതമാണ്.

നീതിപൂർവ്വവും കാര്യക്ഷമവുമായി ബിസിനസ്സ് നടപടിക്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ അവർ ബാധ്യസ്ഥരാണ്.

യുവ ഐആർഎസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ, തങ്ങളുടെ പെരുമാറ്റത്തിലും തീരുമാനങ്ങളിലും വിവേകം പുലർത്താൻ പരിശ്രമിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. വിവേകിയായ ഒരു ഉദ്യോഗസ്ഥൻ നിയമപരമായി സേവനം നടത്തുകയും, അധികാരത്തെ വിനയത്തോടെയും , സാങ്കേതിക ശേഷിയെ മാനുഷിക പരിഗണനകളോടെയും സന്തുലിതമായി കൈകാര്യം ചെയ്യുന്നു. വിനയവും സംയമനവും ഭരണഘടനാ മൂല്യങ്ങളും അചഞ്ചലമായ പ്രതിബദ്ധതയോടെ പാലിക്കാൻ രാഷ്‌ട്രപതി ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

റോയൽ ഭൂട്ടാൻ സർവീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇന്ത്യൻ റെവന്യൂ സർവീസ് (ഐടി) ട്രെയിനികൾ ഇപ്പോൾ നാഗ്പൂരിലെ നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിൽ (NADT) ഇൻഡക്ഷൻ പരിശീലനത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com