Wednesday, September 30, 2026
Homeഇന്ത്യതെലങ്കാനയിലെ ബേക്കറിയിൽനിന്നു വാങ്ങിയ പഫ്സിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

തെലങ്കാനയിലെ ബേക്കറിയിൽനിന്നു വാങ്ങിയ പഫ്സിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

ഹൈദരാബാദ്: തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലെ ബേക്കറിയിൽനിന്നു വാങ്ങിയ പഫ്സിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽ നിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്.

ശ്രീസൈല എന്ന യുവതിയാണ് ബേക്കറിയിൽനിന്ന് കറി പഫ്സും മുട്ട പഫ്സുമാണ് വാങ്ങിയത്. വീട്ടിലെത്തി മക്കൾക്കൊപ്പം കഴിക്കാനായി എടുത്തപ്പോഴാണ് കറി പഫ്സിൽ പാമ്പിനെ കണ്ടത്. ഉടൻതന്നെ ബേക്കറിയിൽ എത്തി പഫ്സ് തുറന്ന് കാണിച്ചെങ്കിലും ബേക്കറിയുടമ ഗൗരവത്തിലെടുക്കുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഇതോടെ, യുവതി പഫ്സുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

ശ്രീസൈലയുടെ പരാതിയിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി കടയില്‍ പരിശോധന നടത്തിയെന്നും പഫ്സിന്‍റെ ഭാഗങ്ങള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ