Saturday, November 28, 2026
Homeഇന്ത്യരാഹുല്‍ ഗാന്ധിയുടെ പേരോ ചിത്രമോ അടങ്ങിയ പോസ്റ്റുകള്‍ മെറ്റ നീക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച്...

രാഹുല്‍ ഗാന്ധിയുടെ പേരോ ചിത്രമോ അടങ്ങിയ പോസ്റ്റുകള്‍ മെറ്റ നീക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോണ്‍ഗ്രസ്

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പേരോ ചിത്രമോ അടങ്ങിയ പോസ്റ്റുകള്‍ മെറ്റ നീക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോണ്‍ഗ്രസ്. ഐ.ടി നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ മെറ്റ സ്വയം നീക്കുന്നുവെന്നാണ് വാദം.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി മനു ജെയിന്‍ ആണ് പരാതി നല്‍കിയത്. വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29-നും നവംബര്‍ 23-നും ഇടയില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഭിച്ച നിരവധി നോട്ടീസുകള്‍ അദ്ദേഹം രേഖാമൂലം ഹാജരാക്കി. തങ്ങള്‍ പങ്കുവെച്ച പോസ്റ്റുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല എന്ന് ഈ നോട്ടീസുകളില്‍ പറയുന്നു. സാധാരണ രാഷ്ട്രീയ, വ്യക്തിപരമായ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകളായിരുന്നു ഇവ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിക്കുള്ള വിവാഹ ക്ഷണം, പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ജന്മദിനാശംസകള്‍ പങ്കുവെക്കല്‍, മുന്‍പ്രധാനമന്ത്രിക്കുള്ള ആദരാഞ്ജലികള്‍ അടങ്ങിയ പോസ്റ്റുകള്‍, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ പോസ്റ്റുകള്‍, ചിക്കാഗോ സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം – എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയോ പേരോ ആണ് ഇവയിലെല്ലാം പൊതുവായുള്ള ഒരേയൊരു ഘടകം, എന്ന് ഹര്‍ജിയില്‍ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ