മെഗാസ്റ്റാർ മമ്മൂട്ടിയും ധനുഷും ഒന്നിച്ച ചിത്രം ഓം ബോക്സ് ഓഫീസ് തൂക്കിയടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് തന്നെ ഓം സ്വന്തമാക്കിയത് മികച്ച നേട്ടങ്ങളാണ്. നവംബർ 20 ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം പിന്നിട്ടപ്പോൾ നൂറ് കോടി ക്ലബിൽ ഇടം പിടിച്ചു.
ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം 61.45 കോടി രൂപ നെറ്റ് കളക്ഷൻ നേടിയി ചിത്രത്തിന് ആദ്യ ചൊവ്വാഴ്ച ചെറിയ ഒരു ഇടിവുണ്ടായിരുന്നെങ്കിലും അത് ചിത്രത്തെ ബാധിച്ചിരുന്നില്ലെന്ന് സിനിമാ ട്രോൾ പേജുകൾ പറയുന്നു. അതേസമയം ചിത്രം ധനുഷിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് നേടിയ ചിത്രവും ഓം ആയിരുന്നു.
ഇന്നലെവരെ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നുള്ള ചിത്രത്തിന്റെ മൊത്തം ഗ്രോസ് കളക്ഷൻ 71.25 കോടി രൂപയാണെന്ന് സാക്‌നിൽക് റിപ്പോർട്ട് ചെയ്തു. രക്തചന്ദന കടത്ത് സംഘങ്ങൾക്ക് പുറകെ പോകുന്ന സി ബി ഐ ഓഫീസറുടെയും അണ്ടർകവർ ഏജന്റിന്റെയും കഥയാണ് ചിത്രം പറയുന്നത്. രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്തത്.



