Wednesday, November 18, 2026
Homeഇന്ത്യഎംഎ യൂസഫലിയുടെ ജന്മദിനത്തിൽ ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണവിതരണം നടത്തി യൂസഫലി ഫാൻസ് ഇന്റർനാഷണൽ

എംഎ യൂസഫലിയുടെ ജന്മദിനത്തിൽ ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണവിതരണം നടത്തി യൂസഫലി ഫാൻസ് ഇന്റർനാഷണൽ

ന്യൂഡൽഹി : ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കരുണയും മനുഷത്വവും കൊണ്ട് അനേകം മനുഷ്യര്‍ക്ക് തണലേകുന്ന എം.എ യൂസഫലിയുടെ 71ആം ജന്മദിനം, ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് യൂസഫലി ഫാന്‍സ് ഇന്റര്‍നാഷ്ണല്‍. പിന്നോക്ക ഗ്രാമങ്ങളിലും തെരുവുകളിലും കഴിയുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരവും വിദ്യാഭ്യാസവും എത്തിച്ചുനല്‍കുന്ന ഫുഡ് ഓണ്‍ വീല്‍സുമായി സഹകരിച്ച് നൂറിലധികം കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.

സാമൂഹികപ്രവര്‍ത്തനത്തിലും ജീവകാരുണ്യരം?ഗത്തും എം.എ യൂസഫലി വഹിക്കുന്ന പങ്ക് ഉയര്‍ത്തികാട്ടിയായിരുന്നു അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചത്.

പാവപ്പെട്ട കുട്ടികള്‍ക്ക് പോഷകാഹാരം എത്തിച്ചുനല്‍കി, അവരുടെ ഉന്നമത്തിനുവേണ്ടി പൊതുസമൂഹം കൈകോര്‍ക്കണമെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഈ നീക്കം. യൂസഫലി ഫാന്‍സ് ഇന്റര്‍നാഷ്ണല്‍ പ്രവര്‍ത്തകന്‍ സഹദ് ഫൈസിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്‍ത്തനം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ