Tuesday, November 10, 2026
Homeഇന്ത്യതമിഴ്നാട്ടിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർത്ഥിനികളും, ഹോസ്റ്റൽ വാർഡനും

തമിഴ്നാട്ടിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർത്ഥിനികളും, ഹോസ്റ്റൽ വാർഡനും

ചെന്നൈ: തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു. സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികളും ഹോസ്റ്റൽ ജീവനക്കാരിയും ആണ് മരിച്ചത്.

ദീപാവലി അവധി ആയതിനാൽ സമുദ്രം തടാകത്തിൽ കുളിക്കാൻ എത്തിയപ്പോൾ ആണ് അപകടം. 13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് മരിച്ചത്. 3 പേർക്ക് നീന്തൽ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ട്. 10 പേരടങ്ങുന്ന സംഘം ആണ് എത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ