Thursday, October 15, 2026
Homeഇന്ത്യപവർ ബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

പവർ ബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

ഹൈദരാബാദ്: പറക്കുന്നതിനിടെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന 6E 6115 വിമാനമാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.

വിമാനത്തിലെ സീറ്റുകൾക്ക് മുകളിലുള്ള ലഗേജ് സൂക്ഷിക്കുന്ന അറയിൽ വച്ചിരുന്ന ബാഗിനുള്ളിലെ പവർ ബാങ്കിനാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് വിമാനത്തിലെ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തെത്തുടർന്ന് സുരക്ഷ മുൻനിർത്തി വിമാനം ഹൈദരാബാദിലേക്ക് തിരിച്ചു വിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അറിയിച്ചു.

ലഗേജ് സൂക്ഷിക്കുന്ന ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തിയതായും ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പവർ ബാങ്കിലെ ലിഥിയം അയൺ ബാറ്ററിയിലുണ്ടായ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പവർ ബാങ്കുകൾ കണ്ടെത്തുന്നതിൽ ഉള്ള ലിഥിയം ബാറ്ററി ഉപകരണങ്ങൾ വിമാനയാത്രയ്ക്കിടെ തീപിടിത്തത്തിന് കാരണമാകാനുള്ള സാധ്യതയിൽ നിന്ന് അവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ