ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ, ഫേസ്ബുക്കിൽ നിന്ന് വ്യാപകമായി റിമൂവ് ചെയ്യപ്പെടുന്നതായി ആക്ഷേപം. ബാരിക്കേഡിന് മുകളില് കയറി നിന്ന് ഇന്ത്യന്* പതാക ഉയര്*ത്തിപ്പിടിച്ച രാഹുലിൻ്റെ ഏറെ ശ്രദ്ധ നേടിയ ചിത്രമടക്കം കാരണമൊന്നും വ്യക്തമാക്കാതെ അപ്രത്യക്ഷമാകുന്നു ആക്ഷേപം.
നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഐക്യദാർഢ്യമറിയിക്കുന്ന പല പോസ്റ്റുകളുമാണ് റിമൂവ് ചെയ്യപ്പെട്ടത്.
ലീഗൽ റിക്വയർമെൻ്റിൻ്റെ ഭാഗമാണ് ചിത്രങ്ങൾ നീക്കിയിരിക്കുന്നതിൻ്റെ വിശദീകരണം. കാരണം വിശദീകരിക്കാനാകാത്ത സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാൻ ശ്രമിച്ചുവരികയാണെന്നുമാണ് മറ്റുചിലർക്ക് മെറ്റയിൽ നിന്ന് ലഭിച്ച മറുപടി.
മുഖ്യമന്ത്രി വി ഡി സതീശൻ്റെ ചിത്രമുള്ള വാർത്താ കാർഡുകളും മറ്റും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതും മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടെ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്നാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്.



