Wednesday, September 9, 2026
Homeഇന്ത്യമുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ ഡല്‍ഹിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ ഡല്‍ഹിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ന്യൂഡൽഹി: മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ(74)ഡല്‍ഹിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സെപ്തംബര്‍ 6-ന് നോയിഡ സെക്ടര്‍ 82-ലെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആരോഗ്യപരവും മാനസികവുമായ പ്രശ്‌നങ്ങളാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പും പൊലീസ് മരണസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു രാകേഷ് മേത്ത, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് വിവിധ ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതല്‍ മൂന്ന് വര്‍ഷത്തിലേറെ ഡല്‍ഹി ചീഫ് സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്

തലസ്ഥാനത്തെ ഗതാഗതം, വൈദ്യുതി, നഗര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രധാന പദ്ധതികളുടെ നിര്‍വഹണത്തിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടന സമയത്തും രാകേഷ് മേത്ത ചീഫ് സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ