Wednesday, September 2, 2026
Homeഇന്ത്യമൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നു പേർ...

മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റില്‍.

ബന്ധുവായ വയോധികയെ കബളിപ്പിച്ച്‌ മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നു പേർ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റില്‍. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ആർ.മുരുകേശ് (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവരും ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടില്‍ താമസിക്കാൻ എത്തിയിരുന്നു.

വയോധികയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.4 ലക്ഷം രൂപ ഇവരുടെ തമിഴ്നാട്ടിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 36,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തു.

രണ്ടാഴ്ചക്കുശേഷം വയോധിക ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. ശാസ്ത്രീയ പരിശോധനയില്‍ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മൂവരെയും പിടികൂടുകയായിരുന്നു.

എസ്.എച്ച്‌.ഒ ടി. ദിലീഷ്, എസ്.ഐ മാരായ ഹരിഹരകുമാർ നായർ, എം.ജി. ബിജു, കെ.ജി. മനോജ്, എ.എസ്.ഐ ഷീന മാത്യു, സി.പി.ഒ കിരണ്‍ എസ്. കർത്ത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ