Saturday, November 28, 2026
Homeഇന്ത്യരണ്ടുവയസ്സുകാരിയെ ചോക്ലേറ്റ് നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ.

രണ്ടുവയസ്സുകാരിയെ ചോക്ലേറ്റ് നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ.

ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ച് ജില്ലയിൽ സുഹൃത്തിന്റെ രണ്ടുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രകുമാർ എന്നയാളാണ് പിടിയിലായത്. സുഹൃത്തിന്റെ ഭാര്യയോട് താൽപ്പര്യം തോന്നിയിരുന്ന പ്രതി പലതവണ അടുക്കാൻ ശ്രമിച്ചെങ്കിലും യുവതി നിരന്തരം എതിർത്തിരുന്നു.

ഇതിലുണ്ടായ വൈരാഗ്യമാണ് കുഞ്ഞിനെ ഉപദ്രവിക്കാൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ഫോൺ വഴി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.

അവശയായ കുട്ടിയെ പരിശോധിച്ചപ്പോൾ ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. കുടുംബാംഗങ്ങൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ