Saturday, November 28, 2026
Homeഇന്ത്യലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി, വാക്കേറ്റത്തിനൊടുവിൽ ജനാലയിലൂടെ തള്ളിയിട്ട് അരുംകൊല, യുവതിയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ.

ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി, വാക്കേറ്റത്തിനൊടുവിൽ ജനാലയിലൂടെ തള്ളിയിട്ട് അരുംകൊല, യുവതിയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ.

ബെംഗളൂരു : ബെംഗളൂരുവിൽ യുവതിയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവം പൊലീസ് അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

നവംബർ 19നാണ് അബ്ബിഗരെയിലെ വൈമാക്സ് സർക്കിളിലെ ലോഡ്ജിന്റെ മുകളിൽ നിന്ന് യുവതി താഴേക്ക് വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിൽ കൊലപാതകമുണ്ടെന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ടത് ഹാസൻ സ്വദേശിനി ഐശ്വര്യയാണ്. അറസ്റ്റിലായത് ഇവരുടെ ആൺസുഹൃത്ത് സന്തോഷ്. ഐശ്വര്യയും സന്തോഷും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐശ്വര്യ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു.ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞതോടെ വിവാഹം നിശ്ചയിച്ചതായാണ് വിവരം. എന്നാൽ സന്തോഷ് പിന്നീട് വിവാഹത്തിൽ നിന്ന് പിൻമാറി. യുവതിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

ഒരുമിച്ചിരുന്ന സമയത്തെ ചില വീഡിയോകളും ഫോട്ടോകളും സന്തോഷിന്റെ പക്കലുണ്ടായിരുന്നുവെന്നും അവ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നവംബർ 19ന് ഇയാൾ ഐശ്വര്യയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെ വാക്കേറ്റമുണ്ടായ ശേഷം ലോഡ്ജ് മുറിയിലെ ജനാലയിലൂടെ തള്ളി താഴെയിട്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

യുവതി മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തി സന്തോഷിനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ